കുട്ടികളുടെ ആരോഗ്യം:രക്ഷിതാക്കൾക്ക് ബോധവത്കരണം നൽകി
അമ്പലവയൽ:
ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി സെൻ്റ് മാർട്ടിൻസ് ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ സേവൻ്റ് ഡെ അഡ്വാൻറിസ്റ്റ് സ്കൂളിൽ ‘കുട്ടികളുടെ ആരോഗ്യം’ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണം സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻ്റ് വി.ടി. സാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വിൻസെൻ്റ് ജോസഫ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ മേബിൾ, പിആർഒ സനൂപ് ബാബു എന്നിവർ പ്രസംഗിച്ചു. പീഡിയാട്രീഷ്യൻ ഡോ.സിസ്റ്റർ ആൻ ജോസ് ക്ലാസിന് നേതൃത്വം നൽകി. കുട്ടികളിൽ കണ്ടുവരുന്ന സാധാരണ രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, പോഷകാഹാരത്തിൻ്റെ പ്രാധാന്യം, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ സാഹചര്യത്തിൽ ഡോക്ടർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ വിശദീകരിച്ചു.
