Uncategorized

മോട്ടോർ തൊഴിലാളികൾ 12ന് പണിമുടക്കും

കൽപ്പറ്റ: ഓട്ടോ-ടാക്‌സി ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 12-ന് തൊഴിലാളികൾ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തി കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ. നേതാക്കൾ അറിയിച്ചു. ഇന്ധനം, ഇൻഷുറൻസ്, സ്പെയർ പാർട്സ്, ടയർ എന്നിവയുടെ വിലവർധനയിലും നിത്യോപയോഗ സാധനങ്ങളിലും ക്രമാതീതമായ വിലക്കയറ്റത്തിലും തൊഴിലാളികളുടെ ജീവിതം ദുഷ്കരമാണ്. 2022-ലാണ് ഓട്ടോ-ടാക്സി ചാർജ് ഒടുവിൽ പുതുക്കി നിശ്ചയിച്ചത്. 2022ൽ ഡീസൽ ലിറ്ററിന് 75 രൂപയും പെട്രോൾ ലിറ്ററിന് 80 രൂപയുമായിരുന്നു. ഡീസലിനിപ്പോൾ 103 രൂപയും പെട്രോളിന് 114 രൂപയും വരെയായി. സ്പീഡ് പെട്രോളിന് 125 രൂപ നൽകണം. ഓട്ടോറിക്ഷയ്ക്ക് വർഷത്തിൽ ഫിറ്റ്നസ് ടെസ്റ്റ് നടത്താൻ 40,000 രൂപ വരെ ചെലവാകുന്നുണ്ട്. ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിന് തുടക്കമിട്ട പുതിയ ഓട്ടോമേറ്റഡ് സംവിധാനവും സാധാരണക്കാരൻ്റെ ദ്രോഹമാണ്. ട്രേഡ് യൂണിയനുകൾ ചാർജ് വർദ്ധന ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയെ സമീപിച്ചെങ്കിലും മുഖ്യമന്ത്രി അനുകൂല സമീപനമില്ല. സർക്കാർ ഇടപെട്ട് പഴയ ഫിറ്റ്നസ് പരിശോധന പുനസ്ഥാപിക്കാൻ തയ്യാറാകണം. സ്വകാര്യ വാഹനങ്ങൾക്കും ബാധകമായ ജനദ്രോഹ നിയമത്തിനെതിരെ മുഴുവൻ ജനങ്ങളും പ്രതികരിക്കണമെന്നും തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുന്നതിനായി പണിമുടക്ക് വിജയിപ്പിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.

ഓട്ടോ-ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ സുഗതൻ, പ്രസിഡൻറ് കെ എം ബിജു, ടി മണി, രാജു കൃഷ്ണ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *