Event More NewsFeature NewsNewsPoliticsPopular NewsRecent News

വയനാട് കൾച്ചറൽ മ്യൂസിയം ഉദ്ഘാടനം ചെയ്തു

വൈത്തിരി ;പൂക്കോട് തടാകത്തിനു അടുത്തായി പുതിയതായി ആരംഭിച്ച ഹണി മ്യൂസിയം പ്രോജക്റ്റിനോട് ചേർന്നു വയനാടിന്റെയും വയനാടൻ പൈതൃകത്തിന്റെയും ചരിത്രം വിളിച്ചോതുന്ന വയനാട് കൾച്ചറൽ മ്യൂസിയം , പത്മശ്രീ ചെറുവയൽ രാമന്റെ ഭാര്യ ഗീത ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. കൾച്ചറൽ മ്യൂസിയത്തോടൊപ്പം അന്തരിച്ച പത്മശ്രീ ചെറുവയൽ രാമന്റെ നെൽവിത്തുകളും അദ്ദേഹത്തിന്റെ ഓർമ്മകളും അടങ്ങിയ പവിലിയൻ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കുടുംബങ്ങളും ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്തു,,
ബീക്രാഫ്റ്റ് വേൾഡിന്റെ സോഫ്റ്റ്‌ലോഞ്ചിന്റെ ഭാകമായി നടന്ന ചടങ്ങിൽ എഴുകുമാരൻ എചോം ഗോപി, അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെറുവയൽ രാമന്റെ ഭാര്യയും മക്കളും വിശിഷ്ടദിതികളായിരുന്നു പി. ഗഗാറിൻ ആശംസകൾ അറിയിച്ചു സംസാരിച്ചു , മാനേജിംഗ് ഡയറക്ടർ ഉസ്മാൻ മദാരി പ്രൊജക്റ്റിനെക്കുറിച്ച വിശദീകരിച്ചു. പോക്കോട് തടാകം റോഡിൽ ആരംഭിച്ച ബീക്രാഫ്റ്റ് ഹണി മ്യൂസിയം,വയനാട് കൾച്ചറൽ മ്യൂസിയം,മിറാക്കിൽ ഗാർഡൻ,വയനാട് ഇക്കോപാർക്ക് തുടങ്ങിയ 22 ഓളം പ്രോജക്ടുകൾ അടങ്ങോയതാണ് ബിക്രാഫ്റ്റ് വേൾഡ് എന്നു അദ്ദേഹം വിശദീകരിച്ചു.
വയനാട്ടിലെത്തുന്ന ടൂറിസ്റ്റുകൾക്ക് പുത്തൻ അനുഭവങ്ങൾ നൽകാൻ ഉള്ള പാകത്തിലാണ് ബിക്രാഫ്റ്റ് വേൾഡ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ഉസ്മാൻ മദാരി പറഞ്ഞു
നൗഷാദ് ടികെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *