കടത്തനാടൻ കളരിയിൽ ദീപാവലി ആഘോഷിച്ചു
മാനന്തവാടി: കമ്മന കടത്തനാടൻ കളരിയിൽ ദീപാവലിയാഘോഷിച്ചു. എക്സൈസ് അസി.കമ്മിഷണർ സജിത്ത് ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എൻ.പി ഗീത അധ്യക്ഷയായിരുന്നു. മാനന്തവാടി നഗരസഭാ കൗൺസിലർ എം.ആർ രജനീഷ്, കടത്തനാടൻ കളരി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ കെ.എഫ് തോമസ് ഗുരുക്കൾ, എം.എസ് ഗണേഷ് ഗുരുക്കൾ, എ.കെ റൈഷാദ്, കെ.എസ് വിപിൻ കുമാർ എന്നിവർ സംസാരിച്ചു. കമ്മനയ്ക്കു പുറമേ കടത്തനാടൻ കളരിയുടെ അമ്പലവയൽ മഞ്ഞപ്പാറ, കൽപ്പറ്റ ശാഖകളിൽ കളരി പരിശീലിക്കുന്നവരും കുടുംബാംഗങ്ങളുമെത്തി. കളരിയും പരിസരവും മൺചിരാതുകൾകൊണ്ട് ദീപാലംകൃതമാക്കി. കളരിപ്പയറ്റ് പ്രദർശനം, പായസ വിതരണം എന്നിവയും ഉണ്ടായിരുന്നു.
