Event More NewsFeature NewsNewsPoliticsPopular NewsRecent News

വെള്ളമുണ്ട ആരവം ഫുട്ബോൾ ടൂർണമെന്റ് നാലാം സീസണിലേക്ക് ഡിസംബറിൽ പന്തുരുളും; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി ആരവം

വെള്ളമുണ്ട: കേരളത്തിലെ മികച്ച ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടക മികവിനുള്ള പുരസ്കാരം നേടിയ വെള്ളമുണ്ട ആരവം ഫുട്ബോൾ ടൂർണമെന്റ് നാലാം സീസണിലേക്ക്. ഡിസംബറിൽ നടക്കുന്ന ടൂർണമെന്റിന്റെ്റെ ഒരുക്കങ്ങൾ ആരംഭിച്ചു. വെള്ളമുണ്ടയുടെ കായിക മുന്നേറ്റത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൈത്താങ്ങാകുന്ന ആരവം, കേവലം ഒരു ഫുട്ബോൾ ടൂർണമെന്റ്റ് എന്നതിലുപരി നാടിന്റെ നന്മയ്ക്കായി കൈകോർക്കുന്ന വലിയൊരു ദൗത്യം കൂടിയാണ്. കഴിഞ്ഞ സീസണുകളിലെ ടൂർണമെന്റുകളിൽനിന്ന് ലഭിച്ച വരുമാനം വെള്ളമുണ്ടയിലെയും പരിസരപ്രദേശങ്ങളിലെയും നിർധനരായ ഭവനരഹിതർക്കും രോഗികൾക്കും സഹായമെത്തിക്കാൻ പ്രയോജനപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് നാടിന്റെ ഉത്സവമായി സംഘടിപ്പിക്കുന്ന ആരവത്തിൻ്റെ നാലാം സീസണും വിപുലമായ പരിപാടികളോടെയാണ് നടത്തുന്നത്. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. കൃഷിമന്ത്രി, മാനന്തവാടി എംഎൽഎ, ജില്ലാബ്ലോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വെള്ളമുണ്ട ഗവൺമെൻ്റ് ഹൈസ്കൂൾ പി.ടി.എ. പ്രസിഡന്റ്, പ്രധാനാധ്യാപകർ തുടങ്ങിയവർ മുഖ്യരക്ഷാധികാരികളായ സമിതിയാണ് രൂപീകരിച്ചത്. പി.കെ. അമീൻ ചെയർമാനായും കെ. റഫീഖ് ജനറൽ കൺവീനറായും ജംഷീർ കുനിങ്ങാരത്ത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ടി. അസീസ് ടൂർണമെൻ്റ് കോഓർഡിനേറ്ററായി പ്രവർത്തിക്കും. റഫീഖ് വെള്ളമുണ്ട, അഷ്‌കർ തച്ചിൽ എന്നിവർ വർക്കിങ് ചെയർമാൻമാരായും ഹമീദ് ഇ.കെ., മുജീബ് മഞ്ചേരി, ടി. നാസർ എന്നിവർ വർക്കിങ് കൺവീനർമാരായും ചുമതലയേറ്റു. വിദേശ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ഫുട്ബോൾ താരങ്ങൾ വിവിധ ടീമുകൾക്കായി ആരവത്തിൽ കളത്തിലിറങ്ങും. ടൂർണമെൻ്റിൻ് വിജയകരമായ നടത്തിപ്പിനായുള്ള മുഴുവൻ ഒരുക്കങ്ങളും ആരംഭിച്ചതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.എം. അനിൽകുമാർ, നൗഫൽ കുനിങ്ങാരത്ത്, ഹമീദ് കുനിങ്ങാരത്ത്, ഹാരിസ് മിന്നംകോടൻ, സാദിഖ് പാറക്ക, സാലിം തോലൻ, ഷഹീർ കുനിങ്ങാരത്ത്, എ.പി. ലത്തീഫ്, കെ.കെ. ഷബീർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *