Feature NewsNewsPopular NewsRecent News

ചാരെ വയോജന സംരക്ഷണ പദ്ധതിക്ക് തുടക്കം

ബത്തേരി:അഖില മലങ്കര പ്രാർഥനാ യോഗം ബത്തേരി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ “ചാരെ” വയോജന സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനവും വീൽചെയർ വിതരണവും നിർമലഗിരി അരമനയിൽ വച്ച് നടന്നു.
ബത്തേരി ഭദ്രാസനാധിപൻഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത പദ്ധതിയുടെ ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. ചടങ്ങിൽ ബിജു വിരപ്പള്ളിൽ സ്വാഗതം ആശംസിച്ചു. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. മനോജ് എൻ. രാജൻ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ കളിയ്ക്കൽ, പ്രാർഥനാ യോഗം ഡിസ്ട്രിക്റ്റ് പ്രസിഡൻ്റ് ഫാ. ടോം തോമസ് എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയുടെ ഭാഗമായി വീൽചെയർ വിതരണ ഉദ്ഘാടനം നടത്തുകയും ചെയ്തു. പ്രാർഥനാ യോഗം ഭദ്രാസന ജോ.സെക്രട്ടറി സജി വർഗീസ് നന്ദി രേഖപ്പെടുത്തി. ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *