Event More NewsFeature NewsNewsPolitics

പുലിക്കാട് നീർത്തട പ്രദേശം നബാർഡ് ഉദ്യോഗസ്ഥർ സന്ദർശിച്ചു

മാനന്തവാടി: എടവക പഞ്ചായത്തിലെ പുലിക്കാട് നീര്‍ത്തട പ്രദേശത്തെ നീരുറവ സംരക്ഷണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നബാര്‍ഡ് കേരള റീജണല്‍ ഓഫിസിലെ അസിസ്റ്റന്റ് മാനേജര്‍ എന്‍.എസ്. മനോജ് കണ്‍സള്‍ട്ടന്റ് പി. ശ്രീബാലാജി എന്നിവര്‍ വിലയിരുത്തി. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി. നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി നബാര്‍ഡ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും റിപ്പോര്‍ട്ടുകളും പരിശോധിച്ചു. പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ നീരുറവകളുടെ പുനരുജ്ജീവനം,കിണര്‍ റീചാര്‍ജിംഗ്, മുട്ടക്കോഴി വളര്‍ത്തല്‍, മണ്ണ് കയ്യാല നിര്‍മാണം, നീര്‍ക്കുഴി നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നേരില്‍കണ്ട് മനസിലാക്കി. പ്രകൃതിവിഭവ സംരക്ഷണത്തിനും ജലലഭ്യത വര്‍ധിപ്പിക്കുന്നതിനും കര്‍ഷകരുടെയും ഗ്രാമീണ കുടുംബങ്ങളുടെയും ഉപജീവനസാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും നടപ്പാക്കുന്നതാണ് പദ്ധതി.
സൊസൈറ്റി ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ.ജോണി കുന്നത്ത്, പ്രോഗ്രാം ഓഫിസര്‍ പി.എ. ജോസ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ റോബിന്‍ ജോസഫ്, ദീപു ജോസഫ്, സോഷ്യല്‍ വര്‍ക്കര്‍ ജാന്‍സി ജിജോ, നീര്‍ത്തട കമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് കിഴക്കേപ്പറമ്പില്‍, പി.ജെ. സിനോജ് എന്നിവര്‍ ഉദ്യോഗസ്ഥരെ അനുഗമിച്ചു

Leave a Reply

Your email address will not be published. Required fields are marked *