ജില്ലാ അത് ലറ്റിക്സ് ഇന്നും നാളെയും
കൽപറ്റ: വയനാട് ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സം ഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ, സീനിയർ അത് ലറ്റിക്സ് ചാം പ്യൻഷിപ് ഇന്നും നാളെയുമായി മുണ്ടേരി മരവയൽ എം.കെ.ജിന ചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡി യത്തിൽ നടക്കും.
ഇന്ന് രാവിലെ 9ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ് മുഖ്യാതിഥിയാകും. ജില്ലയിലെ വിവിധ ക്ലബ്, സ്‌കൂൾ കോളജ്, അക്കാദമികൾ എന്നിവിടങ്ങളിൽ നിന്നായി 400 കായികതാരങ്ങൾ പങ്കെടുക്കും.
14, 16, 18, 20 പ്രായ വിഭാഗങ്ങളിലും പുരുഷ-വനിത ജൂനിയർ, സീനി യർ വിഭാഗങ്ങളിലും മത്സരങ്ങൾ നടക്കും.
