Feature NewsNewsPopular NewsRecent News

സ്ത്രീ സുരക്ഷാ പെൻഷൻഒരു തയ്യാറെടുപ്പും കൂടാതെ നടത്തിയ പരിപാടി; തുടരണോയെന്പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ
പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന്
ആരോപണവുമായി പ്രതിപക്ഷം. പാവപ്പെട്ട
സ്ത്രീകളോട് എന്തിനാണ് മുഖ്യമന്ത്രി വീറും
വാശിയും കാണിക്കുന്നതെന്ന് പ്രതിപക്ഷ
നേതാവ് പിണറായി വിജയൻ ചോദിച്ചു.
പരിശോധിച്ച് സുതാര്യത ഉറപ്പുവരുത്തിയാണ്
പെൻഷൻ നൽകിയതെന്നും നടപടിക്രമങ്ങൾ
വൈകിയതിനാലാണ് ഫെബ്രുവരി വരെ
നീണ്ടതെന്നും പിണറായി പറഞ്ഞു.
അതേസമയം, പദ്ധതി വേണ്ടെന്ന്
തീരുമാനിച്ചിട്ടില്ലെന്നും
പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി വി.ഡി
സതീശൻ മറുപടി നൽകി.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സ്ത്രീകളെ പറ്റിക്കാൻ നോക്കിയത് മുൻ സർക്കാരാണെന്നും യഥാർത്ഥ സ്ത്രീപക്ഷം തങ്ങളാണെന്നും ആശാ സമരം ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. എ.സി മൊയ്തീൻ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കുകയും ചെയ്‌തിരുന്നു.

2500 രൂപ സാമൂഹ്യ പെൻഷൻ നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ നാലേമുക്കാൽ വർഷം കഴിഞ്ഞാണ് അത് നടപ്പാക്കിയത്. സ്ത്രീ സുരക്ഷാ പെൻഷൻ പ്രഖ്യാപിച്ചത് കഴിഞ്ഞ സർക്കാരിന്റെ അവസാന മാസത്തിലാണ്. യഥാർത്ഥത്തിൽ ഞങ്ങളാണ് സ്ത്രീപക്ഷം. സ്ത്രീവിരുദ്ധ നിലപാടുകൾ സ്വീകരിച്ചവരാണ് മുൻ സർക്കാർ. സതീശൻ വ്യക്തമാക്കി. ആശാവർക്കർമാരുടെ സമരമടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മറുപടി.

ആശാവർക്കർമാർ എത്ര നാളാണ് സമരം ചെയ്തത്. നിങ്ങൾ അവരെ കളിയാക്കുകയല്ലേ ചെയ്‌തത്‌. ഞങ്ങൾ ആദ്യ മന്ത്രിസഭായോഗത്തിൽ തുക വർധിപ്പിച്ചു. യഥാർത്ഥത്തിൽ സ്ത്രീ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചത് നിങ്ങളാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സ്ത്രീകളെ പറ്റിക്കാൻ നോക്കിയവരാണ് നിങ്ങൾ. 99 ആളുകളായി നിങ്ങൾ വന്നപ്പോഴും എനിക്ക് പറയാനുള്ളത് പറഞ്ഞിരുന്നു. ഇപ്പോഴിതാ, 103 പേരുമായാണ് ഞങ്ങൾ വന്നിരിക്കുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *