‘പാഠവും കടന്ന് പാടത്ത്’ കൃഷിയറിവുകൾ തേടി വിദ്യാർഥികൾ.
മീനങ്ങാടി: പുതുതലമുറയ്ക്ക് പരമ്പരാഗത കൃഷിരീതികളും നാട്ടറിവുകളും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച ‘ പാഠവും കടന്ന് പാടത്ത് ‘ പദ്ധതിക്ക് തുടക്കമായി. മീനങ്ങാടിയിലെ ജൈവകർഷകനായ ഒ.ടി സുധീറിന്റെ മാർഗനിർദ്ദേശത്തിൽ കുട്ടികൾ അടിച്ചിലാടി വയലിൽ നിലമൊരുക്കി ഞാറുനട്ടു. പാരമ്പര്യ നെല്ലിനമായ തൊണ്ടിയാണ് കൃഷി ചെയ്യുന്നത്. പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പ്രോഗ്രാം ഓഫീസർ പി.ടി ജോസ്, ദിൽഷ റഹ്മാൻ, സായന്ത് സജീവ്, എസ്. അനുശ്രീ, എന്നിവർ നേതൃത്വം നൽകി.
