Event More NewsFeature NewsNewsPoliticsPopular NewsRecent News

കാവുമന്ദം തയ്യിൽ നിവാസികൾക്ക് ഇനി ഓണവെളിച്ചം

അയൽവക്കത്തെ വീട്ടുകാർ വൈദ്യുതി വെളിച്ചത്തിൽ ജീവിക്കുമ്പോൾ പണം മുടക്കി മെഴുകുതിരി വാങ്ങി വെളിച്ചം കണ്ട തയ്യൽ ഉന്നതിയിലെ നാലു കുടുംബങ്ങൾക്ക് ഇനി വെളിച്ചത്തിന്റെ നാളുകൾ. കെഎസ് ഇബിയിലെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംഘടനകൾ കൈകോർത്ത് ഉന്നതിയിലെ നാലു വീടുകളിൽ വെളിച്ചത്തിച്ചു. കഴിഞ്ഞമാസം ഉണ്ടായ കാലവർഷക്കെടുതിയിൽ മൂലം തരിയോട് എൽ പി സ്കൂളിലെ ക്യാമ്പിലെത്തിയ ഈ വീട്ടുകാരുടെ ദുരവസ്ഥ വാർഡ് മെമ്പർ സി.ജി ഷിബു കൃഷിമന്ത്രി ശ്രീ സിദ്ദിഖിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.മന്ത്രിയിൽ നിന്ന് വിവരം അറിഞ്ഞ സംഘടനകൾ ഈ ഉദ്യമം ഏറ്റെടുത്ത് നാലു വീടുകളുടെയും വയറിങ് ജോലികൾ പൂർത്തിയാക്കി കണക്ഷനുകൾക്കുള്ള അപേക്ഷ നൽകി കണക്ഷൻ ലഭ്യമാക്കുകയായിരുന്നു.മാസം 600 രൂപ വരെയാണ് മെഴുകുതിരിക്ക് വേണ്ടി ഈ കുടുംബങ്ങൾ ചെലവഴിക്കേണ്ടി വന്നിരുന്നത്. വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം കൃഷി മന്ത്രി സിദ്ദിഖ് നിർവഹിച്ചു. ഉന്നതി നിവാസികൾക്ക് എല്ലാവർക്കും ഓണക്കിറ്റുകളും സംഘടനകൾ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വാർഡ് മെമ്പർമാരായ സി ജി ഷിബു. ഷാജി കേരള ഇലക്ട്രിസിറ്റി കോൺഫെഡറേഷൻ ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെഎം ജംഹർ എന്നിവർ സംസാരിച്ചു.പവർ ബോർഡ് ഓഫീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എൽദോ ഫിലിപ്പ് സ്വാഗതവും കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ബോബിൻ എം എം നന്ദിയും പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും കേരള പവർ ബോർഡ് ഓഫീസ് ഫെഡറേഷനും ചേർന്ന് നടത്തിയ തയ്യിൽ ഉന്നതി വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കൃഷി മന്ത്രി ടി സിദ്ദിഖ്‌ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *