മാനന്തവാടി നിയോജക മണ്ഡലം ഓണംവാരാഘോഷം: ഏകോപന യോഗം ചേർന്നു
മാനന്തവാടി: വയനാട് ജില്ലാ ഓണം വാരാഘോഷം 2026ന്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന വിവിധ ഓണാഘോഷ പരിപാടികളുടെ ഏകോപന യോഗം ഉഷാ വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ മാനന്തവാടി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ ചേർന്നു.ജില്ലാ ഭരണകൂടം, വയനാട് ഡി.ടി.പി.സി, വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ടൂറിസം സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ആഗസ്റ്റ് 24 മുതൽ 30 വരെ നടക്കുന്ന ഓണം വാരാഘോഷം മാനന്തവാടി മണ്ഡലത്തിൽ കൂടുതൽ ജനപങ്കാളിത്തത്തോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.
മാനന്തവാടിയിൽ വടംവലി മത്സരം, ഓണപ്പൂക്കള മത്സരം എന്നിവയും, കുറുവ ദ്വീപ് പരിസരത്ത് ജില്ലാതല മഡ് ഫുട്ബോൾ മത്സരവും സംഘടിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.
ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി ടൂറിസം മേഖലയെയും പ്രാദേശിക ജനങ്ങളെയും കൂടുതൽ സജീവമായി പങ്കാളികളാക്കി വയനാടിൻ്റെ പ്രകൃതി, സംസ്കാരം, പാരമ്പര്യം എന്നിവയ്ക്ക് കൂടുതൽ പ്രചാരം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
വിവിധ ടൂറിസം അസോസിയേഷനുകളുടെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുന്നതിനൊപ്പം സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ പ്രചാരണ മാർഗങ്ങളിലൂടെ പരിപാടികൾക്ക് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു.
എല്ലാവരുടെയും പങ്കാളിത്തത്തോടെ മാനന്തവാടിയുടെ ഓണാഘോഷം ജനകീയവും വർണാഭവുമായ ആഘോഷമാക്കി മാറ്റുന്നതിനും, അതുവഴി വയനാടിൻ്റെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതിനുമാണ്
