Feature NewsNewsPopular NewsRecent News

കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ആർ.ജെ.ഡി ഉപരോധിച്ചു

കൽപ്പറ്റ: ജനറൽ ആശുപത്രികളെ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയ ഉത്തരവിന്റെ മറവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നതായി ആരോപിച്ച് ആർ.ജെ.ഡി കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ആവശ്യമായ മരുന്നുകൾ, ലാബ് കിറ്റുകൾ ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾ പോലും ലഭ്യമാകാത്ത സാഹചര്യമാണെന്ന് സമരക്കാർ ആരോപിച്ചു. ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും നഗരസഭയ്ക്ക് ഫണ്ട് അനുവദിക്കുന്നതിന് നിയമതടസ്സങ്ങൾ സൃഷ്‌ടിക്കുന്നുവെന്നും അവർ ആരോപിച്ചു. ഇതിന് പിന്നിൽ സ്ഥലം എം.എൽ.എയും മന്ത്രിയുമായ ടി. സിദ്ദിഖിൻ്റെ ഇടപെടലാണെന്നും ആർ.ജെ.ഡി നേതാക്കൾ ആരോപിച്ചു.

കുട്ടികളുടെ വാർഡിലെ ബാത്ത്റൂം ഒരു മാസമായി ഉപയോഗശൂന്യമായിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. ഉപരോധത്തെ തുടർന്ന് കുട്ടികളുടെ വാർഡിലെ അറ്റകുറ്റപ്പണികളും ബാത്ത്റൂമും ശരിയാകുന്നതുവരെ കുട്ടികളെ പേവാർഡിലേക്ക് മാറ്റി നൽകാമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ആർ.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം പി.പി. ഷൈജൽ, മുനിസിപ്പൽ പ്രസിഡൻ്റ് സി.കെ. നൗഷാദ്, ജനറൽ സെക്രട്ടറി റഷീദ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *