Feature NewsNewsPopular NewsRecent News

വീട് ലഭിച്ച സന്തോഷത്തിലും ഉപ്പയുടെ ഓർമ്മയിൽ സജിത

കൽപ്പറ്റ: ടൗൺഷിപ്പിൽ പുതിയ വീട് ലഭിച്ചതിന്റെസന്തോഷത്തിലും സജിതയുടെ മനസ്സിൽ നിറയുന്നത്ഉപ്പയുടെ ഓർമ്മകളാണ്. കുടുംബത്തിന്സുരക്ഷിതമായൊരു വീട് ലഭിക്കണമെന്നതായിരുന്നുഉപ്പയുടെ ആഗ്രഹം. ആഗ്രഹം സഫലമാകുന്നത്കാണാൻ ഉപ്പ കൂടെയില്ല. വീടെന്ന സ്വ‌പ്നംയാഥാർഥ്യമാകുമ്പോൾ പ്രിയപ്പെട്ടവരുടെഅസാന്നിധ്യം സജിതയ്ക്ക് തീരാവേദനയാകുന്നു.മുണ്ടക്കൈചൂരൽമല ദുരന്തത്തിൽ വീടും സ്ഥലവുംനഷ്ട‌പ്പെട്ട സജിതയ്ക്ക് ഒന്നാം സോണിലെ എഫ്ക്ലസ്റ്ററിൽ 70-ാമത്തെ വീടാണ് ലഭിച്ചത്.ദുരന്തസമയത്ത് സജിത വീട്ടിലുണ്ടായിരുന്നില്ല ഉപ്പയുംഉമ്മയും മാത്രമായിരുന്നു വീട്ടിൽ.തിരിച്ചെത്തിയപ്പോൾ കണ്ടത് ചെളിയും വെള്ളവുംനിറഞ്ഞ് തകർന്നുകിടക്കുന്ന വീടും സ്ഥലവുമാണ്.ഒരു ദിവസമെങ്കിലും ടൗൺഷിപ്പിലെ വീട്ടിൽതാമസിക്കണമെന്നായിരുന്നു ഉപ്പയുടെ ആഗ്രഹം. വീട്കിട്ടിയപ്പോൾ സന്തോഷമുണ്ട്. പക്ഷേ, വീട്ടിൽതാമസിക്കാൻ കൂടെ ഉപ്പയില്ലല്ലോ എന്നതാണ് സങ്കടം.പുതിയ വീട്ടിൽ സജിതയ്ക്കും ഉമ്മയ്ക്കും ഒരുമിച്ച്താമസിക്കാം.

Leave a Reply

Your email address will not be published. Required fields are marked *