ഒരുമയുടെ നിറവിൽ ഓണഘോഷം നടത്തി എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂൾ.
മാനന്തവാടി :മാനന്തവാടി തോണിച്ചാൽ എമ്മാവൂസ് വില്ലാസ് സ്പെഷ്യൽ സ്കൂളിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.
ഓണപ്പൂക്കളം, ഓണക്കളികൾ, കലാപരിപാടികൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി രുന്നു. കുട്ടികളും അധ്യാപകരും ജീവനക്കാരും ആഘോഷത്തിൽ ആവേശത്തോടെ പങ്കെടുത്തു. സൗഹൃദത്തിന്റെയും ഒരുമയുടെയും സന്ദേശം പകരുന്ന വിവിധ പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. കുട്ടികൾ കുട്ടികൾ അവർക്കിഷ്ട്ടമുള്ള ഡ്രസ്സ്കോഡിൽ ഓണഘോഷത്തിൽ പങ്കെടുത്തു. കുട്ടികളോടൊപ്പം പാട്ടുപാടിയും, കളിപ്പിച്ചും, ഓണത്തിന്റെ പ്രേത്യേകതകൾ കുട്ടികളെ ബോധവൽക്കരിച്ചും വടം വലിയിൽ പിന്നോട്ട് പോകുമ്പോൾ വിജയമാണ്, അതുപോലെ ജീവിതത്തിൽ ചില താഴ്മകൾ വിജയം നൽകും, പൂക്കളം ഒത്തുചേറരലാണ്, ചേർത്തുപിടിക്കലാണ്, ഇതെല്ലാം കുട്ടികളെ മനസ്സിലാക്കി ഫാ. അനൂപ് കളിയാനിയിൽ ഓണഘോഷം ഉദ്ഘാടനം ചെയ്തു. അയൽവക്കക്കാരും, ഉപകാരികളും, മാതാപിതാക്കളും, അധ്യാപകരും, കുട്ടികളോടൊപ്പം ഓണഘോഷത്തിൽ പങ്കാളികളായി. എല്ലാവരും ഒരുമിച്ച് ഓണസദ്യ ആസ്വദിച്ചു..
