തലപ്പുഴ ഗവ. എഞ്ചീനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് ഏഴിന്
തലപ്പുഴ: ഗവ. എഞ്ചീനിയറിംഗ് കോളേജിൽ 2026-27 അധ്യയന വർഷം ഒന്നാം വർഷ റെഗുലർ എം ടെക്ക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി) എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് ഏഴിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ അസ്സൽ ടി സി, യോഗ്യത സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേ ദിവസം 11 നകം കോളേജിൽ എത്തണം. നിലവിൽ അൺ എയ്ഡഡ്, എയ്ഡഡ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥാപനത്തിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറ്റേിൽ നിന്നുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികളുടെ അഭാവത്തിൽ റാങ്ക് ലിസിറ്റിൽ ഉൾപ്പെടാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിവരങ്ങൾ www.gecwyd.ac.in ൽ ലഭ്യമാണ്. ഫോൺ- 04935 257320, 04935 257321, 8078184887, 9809092954
