Event More NewsFeature NewsNewsPoliticsPopular News

കെ കരുണാകരൻ സ്റ്റഡി സെന്റർ: മാനന്തവാടി’ നിയോജകമണ്ഡലം കമ്മിറ്റി രൂപീകൃതമായി

മാനന്തവാടി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതാവുമായിരുന്ന കെ കരുണക്കാരന്റെ ഓർമ്മക്കായ് കെ കരുണാകരൻ സ്റ്റഡി സെന്റർ മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി നിലവിൽ വന്നു. റെജി വളാംകോട്ട് അധ്യക്ഷത വഹിച്ച യോഗം അഡ്വ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എ എൻ നിഷാന്ത്, ചന്ദ്രൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. ജില്ലാ ചെയർമാൻ അഷറഫ് സ്റ്റഡി സെന്ററിന്റെ പ്രവർത്തനങ്ങൾ വിവരിക്കുകയും മാർഗ്ഗനിർദേശം നൽകുകയും ചെയ്തു. മാനന്തവാടി നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ നിന്ന് പ്രതിനിധികളെ തെരെഞ്ഞെടുക്കുകയും നിയോജകമണ്ഡലം കമ്മിറ്റി ചെയർമാനായി റെജി വളാംകോട്ടും, കൺവീനർ ആയി ഫിലിപ്പ് ജോർജ്ജ് കൊട്ടക്കാടനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ, ശ്രീധരൻ കരിങ്ങാലിൽ, പ്രീത വിജയൻ, അനിൽ പനമരം (വൈസ് ചെയർമെൻ), ലൈജി തോമസ്, അജി പിലാക്കാവ്, മോഹനൻ ചുണ്ടക്കുന്ന് (ജോയിൻ്റ് കൺവീനന്മാർ) പ്രഭാകരൻ (ട്രഷറർ) അഡ്വ. വേണുഗോപാൽ, എ എൻ നിഷാന്ത്, ജിൽസൻ തൂപ്പുംകര, നാരായണ വാര്യർ, മാർഗരറ്റ് തോമസ് (രക്ഷാധികാരികൾ) ആയും തെരഞ്ഞെടുത്തു. സമൂഹത്തിലെ അശരണർക്കും ആലംബഹീനർക്കും വേണ്ടി പ്രവർത്തിക്കാനുള്ള വേദിയാക്കി കെ കരുണാകരൻ സ്റ്റഡി സെന്ററിനെ മാറ്റുമെന്ന് യോഗം തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *