പാലിയേറ്റീവ് വോളണ്ടിയർ ജില്ലാ സംഗമം മുട്ടിലിൽ നാളെ
മുട്ടിൽ:വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (ഡബ്ല്യൂഐപി) വോളണ്ടിയർമാരുടെ 22-ാമത് ജില്ലാ സംഗമം നാളെ(ജൂലൈ 28) മുട്ടിൽ എംആർ ഓഡിറ്റോറിയത്തിൽ നടക്കും. മുട്ടിൽ സ്പർശം പാലിയേറ്റീവ് കെയറിൻ്റെ ആതിഥേയത്തിൽ ‘ഹൃദ്യം 2026 ‘എന്ന പേരിലാണ് സംഗമം സംഘടിപ്പിക്കുന്നത്. ജില്ലയിലെ 13 കമ്മ്യൂണിറ്റി പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റുകളിൽ നിന്നായി 500ൽ പരം വോളണ്ടിയർമാർ പങ്കെടുക്കും പാലിയേറ്റീവ് രംഗത്ത് സന്നദ്ധ സേവനം, സൈക്കോ സോഷ്യൽ സപ്പോർട്ട്, ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ, രോഗി പരിചരണം, സാമൂഹിക ബാധ്യത, എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും.
ചടങ്ങിൽ ആരോഗ്യ കർമ്മ ശ്രേഷ്ഠരേസ്കാര ജേതാവ് ആന്റണി വൈദ്യരെ ആദരിക്കും. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് രൺജിത്ത്. സി.പി.യും ഉൽഘാടനം ചെയ്യും.
