Feature NewsNewsPopular NewsRecent News

‘പുനരധിവാസം വേഗത്തിലാക്കണം’; രണ്ടാംഘട്ട നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർ

കൽപ്പറ്റ:സർക്കാർ ടൗൺഷിപ്പ് പുനരധിവാസത്തിനായി ഉടൻ നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർ. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളെ മാത്രമേ ലോകം അറിഞ്ഞിട്ടുള്ളൂ. വീടിനായി കാത്തിരിക്കുന്ന ദുരന്തബാധിതർ ഇനിയും ഉണ്ടെന്നും ലോണുകൾ എഴുതി തള്ളാനുള്ള നടപടികളും വേഗത്തിലാക്കണമെന്ന് രണ്ടാംഘട്ട ദുരന്തബാധിതർ പറഞ്ഞു.

പദ്ധതി പ്രകാരം 410 വീടുകളാണ് സർക്കാർ ടൗൺഷിപ്പിൽ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലെ 178 വീടുകളിൽ ഭൂരിഭാഗം വീടുകളിലും ദുരന്തബാധിതർ താമസം തുടങ്ങിയിരുന്നു. ബാക്കിയുള്ളവരും വൈകാതെ താമസം തുടങ്ങും. എന്നാൽ പട്ടിക പ്രകാരം ഇനിയുമുണ്ട് ദുരന്തബാധിതർ. ഇവർക്കുള്ള വീടുകൾ കൂടി ടൗൺഷിപ്പിൽ ഒരുങ്ങുന്നുണ്ട്. ആദ്യഘട്ടത്തിലേതു പോലെ രണ്ടാംഘട്ട ദുരന്തബാധിതർക്കും മുറപോലെ പിന്നീടുള്ളവർക്കും എത്രയും വേഗം നറുക്കെടുപ്പ് നടത്തി വീടുകൾ നിശ്ചയിക്കണമെന്ന് രണ്ടാംഘട്ട ദുരന്തബാധിതർ.

സർക്കാരിൽ നിന്നും മാസ വാടകയും ദിനബത്തയും മുടങ്ങുന്നില്ല എങ്കിൽ കൂടി ടൗൺഷിപ്പിൽ ഏതാണ് തങ്ങളുടെ വീട് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ഇവർ. ആവശ്യം കളക്റോട് പറഞ്ഞപ്പോൾ ഒരാഴ്‌ചയ്ക്കുള്ളിൽ നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പു നൽകിയെന്നും ഇവർ പറയുന്നു. വായ്‌പ എഴുതിത്തള്ളുന്ന തടക്കമുള്ള നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഇനിയൊരു കാലതാമസം ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും ദുരന്തബാധിതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *