Feature NewsNewsPopular NewsRecent News

വയനാട്ടിൽ എക്സൈസിന്റെ വ്യാപക പരിശോധന: ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി’ഹൈഡ് ഔട്ട്’ റെയ്‌ഡ് നടന്നു

കൽപ്പറ്റ: ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപനയും തടയുന്നതിനായി സംസ്ഥാന എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം വയനാട് ജില്ലയിൽ വ്യാപക പരിശോധന നടത്തി. ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി ‘ഹൈഡ് ഔട്ട്’ എന്ന പേരിൽ എക്സ്ക്സൈസ് ഇന്റലിജിൻസിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. ജില്ലയിലെ വിവിധ ലോഡ്‌ജുകൾ, ബാറുകൾ, കള്ള് ഷാപ്പുകൾ, ലഹരി വിൽപ്പന നടക്കാൻ സാധ്യതയുള്ള ഹോട്ട്സ്പോട്ടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.സുൽത്താൻബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനകൾക്ക് വിവിധ സ്‌ക്വാഡുകൾ നേതൃത്വം നൽകി:

സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സി.സിയുടെ നേതൃത്വത്തിലാണ് ബത്തേരിയിൽ പരിശോധന നടന്നത്. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്‌ടർ രാജേഷ് കോമത്ത്, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർമാരായ അനീഷ് എ.എസ്, വിനോദ് പി.ആർ, റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ സുരേന്ദ്രൻ എം.കെ, പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) രഘു എം.എ, സിവിൽ എക്സൈസ് ഓഫീസർമാരായ നിക്കോളാസ് ജോസ്, സുധീഷ് വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ ബി.ആർ, ബിന്ദു കെ.കെ എന്നിവർ സംഘത്തിലുണ്ടായിരുന്നു

മാനന്തവാടി റെയിഞ്ച് ഇൻസ്പെക്ടർ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാനന്തവാടി താലൂക്കിൽ പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്പെക്‌ടർ വി. രാജേഷ്, ഇ.ഐ.& ഐ.ബി അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവൻ്റീവ് ഓഫീസർമാരായ ഇ. അനൂപ്, സുരേഷ് സി, സിവിൽ എക്സൈസ് ഓഫീസർ ജോബിഷ് കെ.യു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയശ്രീ എന്നിവർ പങ്കെടുത്തു.

കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടർ ജിഷ്‌ണു ജിയുടെ നേതൃത്വത്തിലാണ്‌വൈത്തിരി താലൂക്കിൽറെയ്ഡ് നടന്നത്. സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അനിൽകുമാർ ജി, എക്സൈസ് ഇന്റലിജൻസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഹരിദാസ് സി.വി, പ്രിവന്റീവ് ഓഫീസർ കൃഷ്‌ണൻകുട്ടി, വനിതാ സിവൽ എക്സൈസ് ഓഫീസർ മുനീറ, സിവിൽ എക്സൈസ് ഓഫിസർ ്രൈഡവർമാരായ മുനീർ (ഇ.ഐ.& ഐ.ബി), സന്തോഷ് ടി.പി (കൽപ്പറ്റ റെയ്ഞ്ച്) എന്നിവരും ഉണ്ടായിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *