അന്താരാഷ്ട്ര ഓസോൺ ദിനാചരണം നടത്തി
മാനന്തവാടി: അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി വയനാട് സോഷ്യൽ ഫോറസ്റ്റട്രി ഡിവിഷനും, മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചും ചേർന്ന് മാനന്തവാടി ലിറ്റിൽ ഫ്ളവർ യു പി സ്കൂസ്കൂളിലെ ഫോറസ്ട്രി, സീഡ് ക്ലബ് വിദ്യാർകൾക്ക് നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ കോമ്പൗണ്ടിലെ നഗര വനത്തിൽ ഓസോൺ ബോധവത്ക്കരണ റാലി യും ഗ്രീൻ സിക്നേച്ചർ വൃക്ഷ നിർമ്മാണവും നടത്തി. സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ഡിവിഷൻ റെയ്ഞ്ച് ഓഫീസർ റോസ് മേരി ജോസ് കുട്ടികൾക്ക് ഓസോൺ ദിന ബോധവൽക്കരണ സന്ദേശം നൽകി. സെക്ഷൻഫോറസ്റ്റ് ഓഫീസർ സി എസ് വേണു സ്വാഗതം ആശംസിച്ചു..ടി.ബി സത്യൻ (ഡെപ്യൂട്ടി റെയ്ഞ്ചർ ഗ്രേഡ്), സിസ്റ്റർ മരിയ സൂസൻ (ഹെഡ്മിസ്ട്രസ് എൽഎഫ്യുപിഎസ് മാനന്തവാടി), സെലിൻ തോമസ്, (അധ്യാപിക) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ആതിര ആന്റണി അധ്യാപിക, സരിത പി ബീറ്റ്ഫോറസ്റ്റ് ഓഫീസർ, വനം വകുപ്പ് സ്റ്റാഫ്, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
