വയനാട് മണ്ണിടിച്ചിൽ പ്രതിപക്ഷ നിലപാട് നിരുത്തരവാദപരം: പി.കെ ഫിറോസ് എം.എൽ.എ
കോഴിക്കോട്: മേപ്പാടി കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് പ്രതിപക്ഷം സ്വീകരിച്ച നിലപാട് നിരുത്തരവാദപരമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എം.എൽ.എ പറഞ്ഞു. മേപ്പാടി കള്ളാടിയിലെ സംഭവ സ്ഥലം സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. യാഥാർത്ഥ്യം മനസ്സിലാക്കാതെ സർക്കാറിനെ പ്രതിക്കൂട്ടിലാക്കാനാണ് ആദ്യ മണിക്കൂറിൽ തന്നെ പ്രതിപക്ഷ നേതാക്കൾ ശ്രമിച്ചത്. ഇതിന് മുമ്പ് ചൂരൽമല മുണ്ടക്കൈ ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടായപ്പോൾ ആശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാറിനൊപ്പം ചേർന്ന് നിൽക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുമാണ് യു.ഡി എഫ് ശ്രമിച്ചിരുന്നത്. സർക്കാറിന്റെ പ്രവർത്തനങ്ങളിൽ പാകപ്പിഴവുകൾ സംഭവിച്ചപ്പോഴായിരുന്നു കുറ്റപ്പെടുത്താനും തിരുത്താനും യു.ഡി എഫ് മുന്നോട്ട് വന്നത്. എന്നാൽ ഒരപകടം ഉണ്ടായപ്പോൾ ഒന്നിച്ച് നിന്ന് പരിഹാരം കാണണ്ടേതിന് പകരം സർക്കാറിനെതിരെയുള്ള ആയുധമാക്കി മാറ്റാൻ മാത്രം സമയം കണ്ടെത്തുന്ന പ്രതിപക്ഷ നിലപാടിനെ പൊതുജനം തിരിച്ചറിയുമെന്നും പി.കെ ഫിറോസ് എം.എൽ.എ കൂട്ടിച്ചേർത്തു.
ദുരന്തമുണ്ടായപ്പോൾ തന്നെ റവന്യമന്ത്രിക്കും കൃഷിമന്ത്രിക്കും ചുമതലകൾ നൽകി ദ്രുതഗതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ഈ സമയത്തും വില കുറഞ്ഞ രാഷ്ട്രീയക്കളിക്ക് നേതൃത്വം നൽകിയ പ്രതിപക്ഷം ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടിയെന്നും പി.കെ ഫിറോസ് എം.എൽ.എ കുറ്റപ്പെടുത്തി. മേപ്പാടി പോളിടെക്നിക്കിലെ ദുരിതാശ്വാസ ക്യാമ്പിലെ താമസക്കാരെ സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തി.തുടർന്നു
ഡി എം വിംസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് സി, വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ ഷുക്കൂർ എന്നിവർ അനുഗമിച്ചു
