Event More NewsFeature NewsNewsPoliticsPopular NewsRecent News

ഗതാഗത മന്ത്രിയുടെ വാഹനത്തിന് രേഖകളില്ലെന്ന പ്രചാരണം വ്യാജമെന്ന് എംവിഡി

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ കാസര്‍ഗോഡ് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ എല്ലാ രേഖകളും കൃത്യമാണെന്ന് അധികൃതര്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ ‘പരിവാഹന്‍’ വെബ്സൈറ്റില്‍ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ അപ്ഡേറ്റ് ആകുന്നതില്‍ സംഭവിച്ച സാങ്കേതിക തടസ്സമാണ് തെറ്റിദ്ധാരണയ്ക്കും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കാനും കാരണമായതെന്ന് എംവിഡി പറഞ്ഞു.

വാഹനത്തിന്റെ ഇന്‍ഷുറന്‍സ് സംബന്ധിച്ച വിവരങ്ങള്‍ കേരള സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയതാണ്. 2025 മെയ് 18 മുതല്‍ 2027 മെയ് 17 വരെ ഈ ഇന്‍ഷുറന്‍സിന് സാധുതയുണ്ട്. അതുപോലെ, വാഹനത്തിന്റെ മലിനീകരണ സര്‍ട്ടിഫിക്കറ്റ് കാലാവധി 2026 ജൂലൈ 6-ന് അവസാനിച്ചെങ്കിലും, തൊട്ടടുത്ത ദിവസം തന്നെ അതായത് 2026 ജൂലൈ 7-ന് അധികൃതര്‍ അത് കൃത്യമായി പുതുക്കിയിട്ടുണ്ടെന്നും എംവിഡി വ്യക്തമാക്കി.

വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും, വിവരങ്ങള്‍ പങ്കുവെക്കുന്നതിന് മുന്‍പ് യാഥാര്‍ത്ഥ്യം പരിശോധിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *