Feature NewsNewsPopular NewsRecent News

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ മൂന്നാമത് എഡിഷൻ ഡിസംബറിൽ

കൽപ്പറ്റ: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (ഡബ്ല്യുഎൽഎഫ്) മൂന്നാമത് എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും സിനിമാപ്രവർത്തകരും കലാകാരന്മാരും പങ്കെടുക്കും.

സംവാദങ്ങൾ, സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക് കോൺഫറൻസും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതിജാഗ്രത, കർഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.

കാരവൻ മാഗസിന്റെ മുൻ എഡിറ്ററും മുതിർന്ന പത്രപ്രവർത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് ഫെസ്റ്റിവൽ ഡയറക്ടർ.

ചിന്തിക്കാനും സംസാരിക്കാനും കേൾക്കാനും സാഹിത്യം വായിക്കാനുമായി ലോകം മുഴുവൻ വീണ്ടും ഒരു വയനാടൻ ഗ്രാമത്തിലേക്ക് വരികയാണെന്നും വയനാടിന്റെ അതിജീവനശേഷിയും ആത്മാവിഷ്കാരവും പ്രദർശിപ്പിക്കാനുള്ള അപൂർവ അവസരം കൂടിയാണിതെന്നും ഡോ. വിനോദ് കെ. ജോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *