Event More NewsFeature NewsNewsPoliticsPopular NewsRecent News

അവയവക്കച്ചവട കേസ്; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കം അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്

കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കമാണ് റെയ്‌ഡ്. രാജഗിരി, മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ, ലേക്ഷോർ എന്നിവടങ്ങിൽ ഉൾപ്പെടെയാണ് റെയ്‌ഡ്. കേസിലെ പ്രധാന പ്രതി നജീബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. റെയ്‌ഡ് നടക്കുന്ന കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് നജീബിന്റെ അക്കൌണ്ടിലേക്ക് പണം വന്നു എന്നാണ് കണ്ടെത്തൽ.

കൊച്ചിയിൽ വ്യാജരേഖയുണ്ടാക്കി അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നിൽ വൻ മാഫിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദാതാക്കൾക്ക് കുറഞ്ഞ തുക നൽകി വൻ തുകക്കാണ് മറിച്ചുവിൽക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നത് സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്. എംഎൽഎ, എംപി, പൊലീസ് എന്നിവരുടെ പേരിലെല്ലാം വ്യാജരേഖ നിർമിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തും ഈ റാക്കറ്റിനു ബന്ധം ഉണ്ടെന്നതിന്റെ സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിൽ അധികമായി വ്യാജ രേഖകൾ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *