Feature NewsNewsPopular NewsRecent News

ഒഴുകി പരന്ന് മാലിന്യ ചാക്കുകൾ ..!

പൊഴുതന: പൊഴുതന പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം സൂക്ഷിച്ച മാലിന്യ ചാക്കുകൾപുഴയിലേക്ക് ഒഴുകി പരക്കുന്നതായി പ്രദേശവാസികൾ. പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഈ സംഭവം നടന്നത്. ഹരിത കർമ്മ സേന പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം ശേഖരിച്ചുവെച്ച ചാക്കു കണക്കിന് മാലിന്യമാണ് ഗ്രൗണ്ടിൽ വെള്ളം കയറിയതോടെ പൊഴുതന പുഴയിൽ പരന്നൊഴുകിയത്. പുഴയിൽ മാലിന്യ ചാക്കുകൾ ഒഴുകി പോകുന്നതിന്റെ ദൃശ്യവും നാട്ടുകാർ പകർത്തിയിട്ടുണ്ട്. പുഴയിലൂടെ ഒഴുകി പരക്കുന്ന മാലിന്യങ്ങൾ സമീപ പ്രദേശങ്ങളിലുള്ളവർക്കും, പുഴയോരങ്ങളിൽ താമസിക്കുന്നവർക്കും ഭീഷണിയുയർത്തുന്നുണ്ട്. കൃത്യമായി മാലിന്യ സംസ്‌കരണം നടക്കാത്തതിനാലാണ് ഇത്തരത്തിലൊരു ദുരവസ്ഥ ക്കിടയാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *