Event More NewsFeature NewsNewsPoliticsPopular NewsRecent News

പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണം: എ.കെ.എസ്.ടിയു

കൽപ്പറ്റ: പി.എം. ശ്രീ നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, 5 വർഷ തത്വം പാലിച്ച് ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തള്ളിക്കളയുക, ഫെഡറലിസവും മതനിരപേക്ഷതയും സംരക്ഷിക്കുക തുടങ്ങി വിവിധങ്ങളായ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് എ.കെ.എസ്.ടിയു. വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനിൽ ധർണ്ണ സംഘടിപ്പിച്ചു. എ.കെ.എസ്.ടിയു. സംസ്ഥാന സെക്രട്ടറി സി. ബിജു ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടിയു. വയനാട് ജില്ല പ്രസിഡന്റ് സി.പി. ജിത്തുരാജ് അധ്യക്ഷതവഹിച്ചു.ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടറി ടി. ഡി. സുനിൽമോൻ, എ.കെ.എസ്.ടിയു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ശ്രീജിത്ത് വാകേരി, ജില്ല ഭാരവാഹികളായ വി. ആർ. പ്രകാശ്, സുധ പ്രേംജിത്ത് എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. ജില്ല സെക്രട്ടറി എൻ. വി. കരുണാകരൻ സ്വാഗതവും ജില്ല ജോ. സെക്രട്ടറി സി. മനോജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *