വെള്ളമുണ്ടയിൽ പോലീസ് സർക്കിൾ ഓഫീസ് ആരംഭിക്കണം
വെള്ളമുണ്ട:തൊണ്ടർനാട്, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി വെള്ളമുണ്ടയിൽ പോലീസ് സർക്കിൾ ഓഫീസ് അനുവദിക്കണമെന്ന് വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മാവോയിസ്റ്റ് ഭീഷണി മുമ്പ് ഉണ്ടായിരുന്ന പ്രദേശങ്ങൾ ഈ പോലീസ് സ്റ്റേഷൻ പരിധിയിലാണ്.കൂടാതെ കോഴിക്കോട് ജില്ല അതിരുകൾ പങ്ക് ഇടുന്ന കുറ്റ്യാടി ചുരം കടന്ന് വരുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്നതിനാലും പട്ടികവർഗ ഉന്നതികൾ ധാരാളമുള്ള പ്രദേശമായതിനാലും സർക്കിൾ ഓഫീസർ ഉൾപ്പെടുന്ന സേനയുടെ സേവനം അനിവാര്യമാണ്.
യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ഷാജി ജേക്കബ് അധ്യക്ഷത വഹിച്ചു. ചിന്നമ്മ ജോസ്, ടി.കെ.മമ്മൂട്ടി, ഒ.ടി.ഉനൈസ്, എം.ലതിക, എൻ.കെ.പുഷ്പലത, സാജു എം.എം, ചന്തു പുല്ലേറ, ടി.സി.തങ്കച്ചൻ, ഐ.സി.തോമസ്, ബിജു.കെ.എം, ഖാലിദ്. കെ, ഷാജി പനമട, മുനീർ തരുവണ ,സതീശൻ വി.കെ.എന്നിവർ പ്രസംഗിച്ചു
