Feature NewsNewsPopular NewsRecent News

ഇ -മാലിന്യ മുക്ത പ്രഖ്യാപനം: വർണാഭമായി ഘോഷയാത്ര

കൽപറ്റ:ഇ-മാലിന്യമുക്ത വയനാട് പ്രഖ്യാപനത്തിന് മുന്നോടിയായി ജനശ്രദ്ധയാകര്‍ഷിച്ച് ഹരിതകര്‍മ്മസേനയുടെ ഘോഷയാത്ര. കല്‍പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ അവസാനിച്ച ഘോഷയാത്രയില്‍ കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിലെയും നഗരസഭയിലെയും മുന്നൂറോളം ഹരിതകര്‍മ്മസേന അംഗങ്ങള്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ ഇ-മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഗ്ലോബായിരുന്നു പ്രധാന ആകര്‍ഷണം.

കൂടുതല്‍ ഇ-മാലിന്യം സൃഷ്ടിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന യാഥാര്‍ഥ്യം അടയാളപ്പെടുത്തുന്നതായിരുന്നു ഈ വേറിട്ട സൃഷ്ടി. ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടൊരുക്കിയ ഗ്ലോബ് ഇ-മാലിന്യത്തിന്റെ വര്‍ധിച്ചുവരുന്ന അളവിലേക്കും അതിന്റെ ഗൗരവത്തിലേക്കും ശ്രദ്ധ ക്ഷണിച്ചു. ഇ-മാലിന്യമുക്ത വയനാട് എന്ന പ്രഖ്യാപനത്തിന് ജനകീയ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ബോധവൽക്കരണ പ്രവര്‍ത്തനമായും ഹരിതകര്‍മ്മസേനയുടെ ഘോഷയാത്ര ശ്രദ്ധേയമായി. കല്‍പറ്റ നഗരസഭ അധ്യക്ഷന്‍ പി. വിശ്വനാഥന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ഷമീര്‍ ഒടുവില്‍, ഗിരീഷ് കല്‍പറ്റ, എം.പി നവാസ്, ഇ.മുഹമ്മദ് വാവ, പി.രാജ റാണി, ഷരീഫ ടീച്ചര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *