Feature NewsNewsPopular NewsRecent News

പൈതൃക ഭവന കെട്ടിടത്തിന്റെ ഉദ്ഘാടനം

ചീരാൽ: വയനാട് ജില്ലാ
 പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വകയിരുത്തി മുണ്ടക്കൊല്ലി ഊരിൽ നിർമ്മിച്ച പൈതൃക ഭവന കെട്ടിടത്തിന്റെ ഉദ്ഘാടനവും, ആധുനിക സൗകര്യങ്ങളോടു കൂടി  നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിടൽ കർമ്മവും സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ശശീന്ദ്രൻ നിർവഹിച്ചു. സ്മാർട്ട് അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് സിഎസ്ആർ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. അതിനോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ ഷീജ സതീഷ്, എം എസ് ഫെബിൻ, വീറ്റി ബേബി, കൃഷ്ണകുമാരി, കെ വി ശശി, എന്നിവരും സി എം ഷിജു, കെ ആർ സാജൻ, എം എം അജയൻ, എം എ സുരേഷ്, ഗോപാലകൃഷ്ണൻ മാസ്റ്റർ, തസ്നിം, സിപി സുനിൽറാം, ലില്ലി, ബിജു എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *