Event More NewsFeature NewsNewsPoliticsPopular NewsRecent News

ഭിന്നശേഷി സമൂഹത്തെ ചേർത്തുപിടിച്ച് സർക്കാർ മുന്നോട്ട് പോകും: മന്ത്രി ടി. സിദ്ദിഖ്

കല്പറ്റ : വെള്ളാരക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിൽ ഭിന്നശേഷി സമൂഹത്തെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘സ്നേഹാദരം 2026’ ശ്രദ്ധേയമായി. പെരുന്തട്ട ഗവ. യു.പി സ്കൂളിൽ നടന്ന പരിപാടി കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി സമൂഹത്തിന്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സർക്കാർ കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അവരെ ചേർത്തുപിടിച്ചുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെള്ളാരക്കുന്ന് പൗരസമിതി പ്രസിഡന്റ് കെ.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി.

കൽപ്പറ്റ നഗരസഭ കൗൺസിലർമാരായ മുഹമ്മദ് ബാവ കെ.കെ., രാജാറാണി, രവി, പി.ടി.എ പ്രസിഡന്റ് ബെന്നി ലൂയിസ്, സെന്റ് ജൂഡ്‌സ് ചർച്ച് ചുണ്ടേൽ പ്രതിനിധി ഫാ. ജോൺസൺ അവിര, ശ്രീ മഹാവിഷ്ണു ക്ഷേത്രം പെരുന്തട്ട പ്രതിനിധി രവി ചന്ദ്രൻ, വെള്ളാരക്കുന്ന് മഹല്ല് കമ്മിറ്റി സെക്രട്ടറി ഹനീഫ കെ., ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ. വാസു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *