Event More NewsFeature NewsNewsPoliticsPopular NewsRecent News

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

കല്പറ്റ : വയനാട് ജില്ലാ ഗ്ലോബൽ കെ.എം.സി.സി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവഹിച്ചു. സാധാരണക്കാർക്ക് മികച്ച ആരോഗ്യപരിരക്ഷയും വിദഗ്ധ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലെ ആരോഗ്യവിദഗ്ധരുടെ സേവനമാണ് ഒരുക്കിയിരുന്നത്.

കൽപ്പറ്റയിലെ എച്ച്.ഐ.എം.യു.പി സ്കൂളിൽ നവംബർ 22 ഞായറാഴ്ച രാവിലെ ഒൻപത് മണിക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യപരിശോധനയും രോഗനിർണയവും ഉൾപ്പെടെയുള്ള വിവിധ ചികിത്സാ സേവനങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുന്നതിനാണ് ക്യാമ്പ് ലക്ഷ്യമിട്ടത്.

ചടങ്ങിൽ സംസാരിച്ച മന്ത്രി, ഗ്ലോബൽ കേരള മുസ്ലിം കൾച്ചറൽ സെന്ററിന്റെയും മുസ്‌ലിം ലീഗിന്റെയും സാമൂഹിക സേവന പ്രവർത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. പ്രവാസലോകത്തും നാട്ടിലും കെ.എം.സി.സി നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളും ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്ന സഹായങ്ങളും സമൂഹത്തിന് വലിയ ആശ്വാസവും മാതൃകയുമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപരിരക്ഷ ഉൾപ്പെടെയുള്ള ജനക്ഷേമ പ്രവർത്തനങ്ങളിൽ സംഘടന നടത്തുന്ന ഇടപെടലുകളെ അഭിനന്ദിക്കുകയും ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ആശംസിക്കുകയും ചെയ്തു.

വയനാട് ജില്ലാ ഗ്ലോബൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ സംഗമത്തിലും മെഡിക്കൽ ക്യാമ്പിലും റാഷിദ് കോളോത്ത്, മജീദ് മണിയോടാൻ, എം.പി. നവാസ്, അഷ്റഫ് കല്ലട, അസീസ് കോട്ടത്തറ, റഷീദ് കാതിരി, മുഹമ്മദ് മുസ്ലിയാർ, മുഹമ്മദ് അലി വാളാട് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *