Event More NewsFeature NewsNewsPoliticsPopular News

നേട്ടങ്ങളുടെ കിരീടവുമായി അക്സ മരിയ ജിലീഷ്

പുൽപ്പള്ളി:- പുൽപ്പള്ളി വിജയഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സുൽത്താൻബത്തേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ നേട്ടങ്ങളുടെ കിരീടവുമായി അക്സ മരിയ ജിലീഷ്. പങ്കെടുത്ത 3 ഇനങ്ങളിലും എ – ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അക്സ വിജയ കിരീടം അണിഞ്ഞത്. ഹൈസ്കൂൾ വിഭാഗത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയിലാണ് അക്സ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ആറാം ക്ലാസ് മുതൽ ഉപജില്ല, ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന ഈ മിടുക്കി മുൻവർഷം നാടോടി നൃത്തത്തിൽ സംസ്ഥാനതല സ്കൂൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ചെറുപുഷ്പ മിഷൻ ലീഗ് നടത്തിയ സംസ്ഥാനതല മത്സരത്തിൽ കഴിഞ്ഞ വർഷം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് . വേലിയമ്പം വടക്കെ ചെറുകര ജിലേഷിന്റെയും സോജിയുടെയും മകളാണ്

Leave a Reply

Your email address will not be published. Required fields are marked *