Event More NewsFeature NewsNewsPoliticsPopular NewsUncategorized

ജിവനക്കാരേ ചേർത്ത് പിടിക്കും; അഡ്വ:ടി.ജെ. ഐസക്ക്

കൽപ്പറ്റ: പത്തു വർഷത്തെ ദുർഭരണത്തിൽ നിന്നും വ്യത്യസ്തമായി സർക്കാർ ജീവനക്കാരേയും അധ്യാപകരേയും ചേർത്ത് പിടിക്കുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ: ടി.ജെ. ഐസക്ക്.എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ച് സംഘടിപ്പിച്ച റാലിയും സിവിൽ സർവ്വീസ് പുനരുജ്ജീവന സദസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആറ് മാസമായ സർക്കാരിനെതിരെ എൻ.ജി.ഒ യൂണിയന്റെ സമരങ്ങൾ ജീവനക്കാരെ കബളിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തും.ജില്ലാ പ്രസിഡന്റ് കെ.ടി ഷാജി അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി .കെ.എ മുജീബ് മുഖ്യപ്രഭാക്ഷണം നടത്തി.സെക്രട്ടറി പി.ജെ ഷൈജു സ്വാഗതം പറഞ്ഞു.ജില്ലാ ഭാരവാഹികളായ ആർ.രാംപ്രമോദ്, ലൈജു ചാക്കോ, പി.ടി സന്തോഷ്, സംസ്ഥാന കമ്മറ്റിയംഗം സജി ജോൺ, സി.കെ ജിതേഷ്, എം ജി അനിൽകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ട്രെഷറർ സി.ജി. ഷിബു നന്ദി പറഞ്ഞു.വനിത ഫോറം കൺവീനർ ഗ്ലോറിൻ സെക്ക്വൂറ, എൻ.വി. അഗസ്റ്റ്യൻ, ഇ.വി.ജയൻ, എം.നസീമ, കെ.വി.ബിന്ദുലേഖ, പി.പി.പുഷ്പവല്ലി, നാരായണൻ, ജി.പ്രവീൺകുമാർ,ടി. പരമേശ്വരൻ, ബെൻസി ജേക്കബ്, സിനീഷ് ജോസഫ്, എൻ.എസ്, ഗഫൂർ, ഗ്രഹൻ പി.തോമസ് എന്നിവർ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *