ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സുവർണ്ണ ജൂബിലി സമാപനം 18-ന്.
പുൽപ്പള്ളി :പുൽപ്പള്ളി, ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 18-ാം തീയതി ഞായറാഴ്ച നടക്കും.
ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന പൊതുസമ്മേളനം കേരള കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.
മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജൂബിലി സ്മരണികയുടെ പ്രകാശനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കും.
പനമരം ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം അമൽ ജോയി, ബ്ലോക്ക് മെമ്പർ ശ്രീദേവി മുല്ലക്കൽ, ഗ്രാമപഞ്ചായത്തംഗം സുലൈഖ ബഷീർ, എ.കെ.സി.സി. ഡയറക്ടർ റവ. ഫാ. സുനിൽ വട്ടുകുന്നേൽ, ഷിബുകുമാർ കെ.കെ., അബ്ദുൾ ഗഫൂർ റഹ്മാനി, റ്റിറ്റി സതീശൻ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
സംസാരിക്കും.
സമാപന ചടങ്ങുകളോട് അനുബന്ധിച്ച് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ വികാരി റവ. ഫാ. റോയി വട്ടക്കാട്ടു, കൺവീനർ വി.ഡി. ജോസ്, ജിനീഷ് കുര്യൻ, സിസ്റ്റർ ജെസി പോൾ എ സ് .കെ .ഡി . എന്നിവർ പങ്കെടുത്തു.
