പെരിക്കല്ലൂർ ഡിപ്പോ കെഎസ്ആർടിസി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി
പുൽപ്പള്ളി . പെരിക്കല്ലൂരിലെ നിർദിഷ്ട കെഎസ്ആർടിസി ഡിപ്പോ എത്രയും പെട്ടെന്ന് കോർപ്പറേഷനഴുതി നല്കുവാൻ പഞ്ചായത്ത് മുൻ കൈയെടുക്കണം. വർഷങ്ങളായി ഈ സ്ഥാപനംഅനാഥമായി കിടക്കുകയാണ്. ഇതിനാവശ്യമായ നടപടികൾ പഞ്ചായത്തിന്റ ഭാഗത്ത് നിന്നുണ്ടാകണം. കെ. എസ് ആർ ടി.സിക്എഴുതി നൽകാൻ ഫണ്ടില്ല എന്നുള്ളതാണ് മുള്ളൻകൊല്ലി പഞ്ചായത്ത് ഭാഷ്യം . 8 ലക്ഷം രൂപയോളം ഇതിനാവശ്യമായി വരും. ബൈരകുപ്പപാലം പണിപൂർത്തിയായി വരുമ്പോൾ അതിർത്തിയിലെ ഏറ്റവും അടുത്തുള്ള ഒരു കെഎസ്ആർടിസി ഡിപ്പോയായി മാറുവാൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അപ്പോൾ ബസ്സുകളുടെ മെയിന്റനൻസും മറ്റുകാര്യങ്ങൾക്കും ആശ്രയിക്കാവുന്നതാണ്. അതുപോലെതന്നെ ഈ ഡിപ്പോ പ്രവർത്തികമായി കഴിഞ്ഞാൽ ഈ റൂട്ടിലോ കർണാടകയിൽ ഒക്കെ ബ്രേക്ക് ഡൗൺ ആകുന്ന ബസുകൾക്ക് പെട്ടെന്ന് സർവീസ് എത്തിക്കുവാനും സാധിക്കുമെന്നുള്ളതാണ് . കഴിഞ്ഞദിവസം കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ സുരേഷ്ബാബു ഈ സ്ഥലം സന്ദർശിച്ചിരുന്നു.
പെരിക്കല്ലൂർ ഡിപ്പോ കെഎസ്ആർടിസി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് ടി എ മെമ്പർ കെ സുരേഷ് ബാബുവിന് പുൽപ്പള്ളി ഏരിയ സെക്രട്ടറി ഷൈജു വി കൃഷ്ണന്റെ നേതൃത്വത്തിൽ നിവേദനം നൽകി. .ജില്ലാ സെക്രട്ടറി .ടി കെ ഭൂപേഷ് ,ചന്ദ്രൻ ബത്തേരിഏരിയ ജോയിൻ സെക്രട്ടറിമാരായ ജോസ് കെ മാത്യു ശ്രീധരൻ അമ്മാനി സിബി കാട്ടാം കോട്ടിൽ എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിന് ഫണ്ടില്ലങ്കിൽകോർപ്പറേഷന് മുൻകൈയെടുത്ത് ഈ സ്ഥലം ഏറ്റെടുക്കണമെന്ന് സിഎംപി കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് മെംബർക്ക് നല്കിയ നിവേദനത്തിൽ അവശ്യപ്പെട്ടു.
