Feature NewsNewsPopular NewsRecent News

പനമരത്ത് വയോജനങ്ങൾക്ക് ആശ്വാസമായി ‘സഞ്ചരിക്കുന്ന ആതുരാലയം’; വീട്ടുപടിക്കൽ ചികിത്സയുമായി മെഡിക്കൽ സംഘം

പനമരം: ചികിത്സ തേടി കിലോമീറ്ററുകൾ താണ്ടേണ്ടിയിരുന്ന പനമരത്തെ ഗ്രാമങ്ങളിലേക്ക് മരുന്നും സാന്ത്വനവുമായി ആതുരാലയം എത്തുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ‘സഞ്ചരിക്കുന്ന ആതുരാലയം’ പദ്ധതി പ്രദേശത്തെ വയോജനങ്ങൾക്ക് വലിയ ആശ്വാസമാകുകയാണ്. മരുന്നുകൾ അടുക്കിവെച്ച റാക്കുകളും പരിശോധനാ ഉപകരണങ്ങളുമായി രാവിലെ യാത്രതിരിക്കുന്ന ഈ വാഹനത്തിൽ ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമാണുള്ളത്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് എത്തുന്ന വാഹനം കാത്ത് പ്രദേശവാസികൾ ഒത്തുകൂടുന്നതോടെ അങ്കണവാടികളും പൊതുയിടങ്ങളും മിനി ആശുപത്രികളായി മാറുന്നു. സാധാരണ ആശുപത്രികളിൽ പോയി മണിക്കൂറുകളോളം കാത്തുനിൽക്കാൻ പ്രയാസപ്പെടുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും, മരുന്നു വാങ്ങാൻ കൂട്ടിന് ആളില്ലാത്തവർക്കും പദ്ധതി ഏറെ ഉപകാരപ്രദമാണെന്ന് മെഡിക്കൽ സംഘത്തിലെ ഡോക്ടർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *