Feature NewsNewsPopular NewsRecent News

വനിതാ എസ്.ഐയെ ആക്രമിച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതി; വിവിധ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കേണിച്ചിറ: പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക

കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വനിതാ എസ്.ഐയെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മധുകൊല്ലി കരയംകുന്നത്ത് വീട്ടിൽ രാഹുൽ (26) ആണ് അറസ്റ്റിലായത്.

18ന് വൈകിട്ട് ഇരുളം പാപ്പശ്ശേരി ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചുകൊണ്ടിരുന്ന പ്രതിക്ക് കുറ്റകൃത്യവുമായി ബന്ധപ്പെട്ട നോട്ടീസ് നൽകാൻ വനിതാ എസ്.ഐ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ പ്രതി അസഭ്യം പറയുകയും എസ്.ഐയെ ശാരീരികമായി ഉപദ്രവിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തതായും പൊലീസ് ആരോപിക്കുന്നു.

അക്രമം തടയാൻ ശ്രമിച്ച എ.എസ്.ഐ, സി.പി.ഒമാർ എന്നിവരെയും മർദിച്ചതായി പറയുന്നു. വൈദ്യപരിശോധനയ്ക്കായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും വനിതാ എസ്.ഐയെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ഇയ്യാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.

രാഹുൽ ലഹരി കേസ് ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ബത്തേരി ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *