Event More NewsFeature NewsNewsPoliticsPopular NewsRecent News

പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനം; സ്പെഷ്യൽ ഗ്രാമസഭചേർന്നു

കോളിച്ചാൽ: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് കുന്നത്തി ഇടവക വില്ലേജിൻ്റെ ഭാഗമായ ജനവാസ മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോളിച്ചാൽ 13 വാർഡിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. ജനവാസ മേഖലകളിൽ ഇത്തരം വനനിയമങ്ങൾ കൊണ്ടുവന്നാൽ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും മറ്റും ഗ്രാമസഭയിൽ ചർച്ച ചെയ്യുകയും ഇതിനെതിരെ കേന്ദ്രസംസ്ഥാന സർക്കാറുകൾ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന ഇടപെടൽ നടത്തണമെന്ന് പ്രമേയം ഐക്യകണ്ഠേന പാസാക്കുകയും ചെയ്‌തു. വാർഡ് മെമ്പർ എൽസി ജോർജ്, സി ഹുസൈൻ, പി എ ദേവസി, രേഖാ രവീന്ദ്രൻ കെ പി രാമചന്ദ്രൻ തുടങ്ങിയവർ ഗ്രാമസഭയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *