അയ്യപ്പനെയുംമാളികപ്പുറത്ത് ദേവിയെയുംഅപമാനിച്ചെന്നാരോപണം;സണ്ണി എംകപിക്കാടിനെതിരെ പരാതി
കൽപ്പറ്റ: അയ്യപ്പനെയും മാളികപ്പുറത്ത് ദേവിയെയും നിന്ദ്യമായ ഭാഷയിൽ അപമാനിച്ചുവെന്നാരോപിച്ച് ദളിത് ആക്ടിവിസ്റ്റ് സണ്ണി കപിക്കാടിനെതിരെ വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.വിശ്വഹിന്ദു പരിഷത്ത്-ബജരംഗ്‌ദൾ വയനാട് ജില്ലാ സംയോജക് ഹരിഗോവിന്ദന്റെ നേതൃത്വത്തിലാണ് പരാതി നൽകിയത്. മതവിശ്വാസികളുടെയും ഹിന്ദു സമൂഹത്തിന്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളാണ് സണ്ണി കപിക്കാട് നടത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും, പ്രസ്തുത പരാമർശങ്ങളുടെ യഥാർത്ഥ സാഹചര്യം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.
വിശ്വഹിന്ദു പരിഷത്ത് വയനാട് ജില്ലാ ജോയിൻ സെക്രട്ടറി ഉദിത്ത് ഗണപതിവട്ടം, ബജരംഗ്ദൾ വയനാട് ജില്ലാ സുരക്ഷാ പ്രമുഖ് ബിബിൻ മേപ്പാടി എന്നിവർ പരാതി നൽകുന്നതിനായി ഹരിഗോവിന്ദനോടൊപ്പം ഉണ്ടായിരുന്നു.
