Feature NewsNewsPopular NewsRecent News

ഓണം വാരാഘോഷം വയനാട് ജില്ലാതല സമാപനം അമ്പലവയലിൽ 30 ന്

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പ് മുഖേന സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ വയനാട് ജില്ലാതല സമാപനം 30ന് അമ്പലവയലില്‍ നടത്തും. ഘോഷയാത്ര, പൊതുസമ്മേളനം, നാടന്‍ കലാരൂപങ്ങളുടെ അവതരണം എന്നിവ സമാപന പരിപാടികളുടെ ഭാഗമാണെന്ന് സംഘാടക സമിതി ചെയര്‍മാനും അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.സി. കൃഷ്ണകുമാര്‍, കണ്‍വീനറും ഡിടിപിസി മാനേജരുമായ ബിജു ജോസഫ്, സംഘാടക സമിതി പ്രസിഡന്റ് ഒ.വി. വര്‍ഗീസ്, അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ബാബു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ഷഫീഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് ഹെറിറ്റേജ് മ്യുസിയം പരിസരത്ത് ആരംഭിച്ച് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കുന്ന ഘോഷയാത്രയില്‍ 1,500 ഓളം പേര്‍ അണിനിരക്കും. ‘മാവേലി’ നയിക്കുന്ന ഘോഷയാത്രയ്ക്ക് പുലിക്കളി, ചെണ്ടമേളം, ശിങ്കാരിമേളം, കാവടി, അമ്മന്‍കുടം, കൈകൊട്ടിക്കളി, കോല്‍ക്കളി, തുടി, കളരിപ്പയറ്റ്, ബാന്‍ഡ്‌മേളം, കഫ് മുട്ട്, തെയ്യം, നാസിക് ഡോള്‍, വിവിധ സ്ഥാപനങ്ങളുടെ പ്ലോട്ടുകള്‍ എന്നിവ മാറ്റുകൂട്ടും. 5.30ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുസമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യാതിഥിയാകും. 6.30 മുതല്‍ നാടന്‍ കലാരൂപങ്ങളുടെ അവതരണം. രാത്രി ഒമ്പതരയോടെയാണ് സമാപനം

Leave a Reply

Your email address will not be published. Required fields are marked *