ഓണാഘോഷം സംഘടിപ്പിച്ചു
വെങ്ങപ്പള്ളി : അക്ഷര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വെങ്ങപ്പള്ളിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി. പി ഹാരിസ് അധ്യക്ഷത വഹിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി .
24 വർഷത്തെ സേവനത്തിനു ശേഷം ബി. എസ്. എഫിൽ നിന്നു വിരമിച്ച ഹാവിൽദാർ കെ സജേഷിനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്തിലെ മികച്ച കുട്ടികർഷകയായി തിരഞ്ഞെടുക്കപ്പെട്ട കൃപ മരിയ, സൈക്ലിങ്ങിൽ ദേശീയ തലത്തിൽ ഗോൾഡ് മെഡൽ നേടിയ നിയ സെബാസ്റ്റ്യൻ, തയ് കൊണ്ടോ സംസ്ഥാന തല ഗോൾഡ് മെഡൽ ജേതാക്കളായ തനവ് കൃഷ്ണ, പ്രിഷ ലക്ഷ്മി, അണ്ടർ -16 ജില്ലാ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അമീൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി പി, വെങ്ങപ്പളളി പഞ്ചായത്ത് വാർഡ് അംഗങ്ങളായ ഇ. ടി സലിം ബാവ, നിജി കുമാരി, ഷേർലി എ. എഫ്., സിനി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാ- കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി ജി ആനന്ദകുമാർ സ്വാഗതവും, ലൈബ്രറി സെക്രട്ടറി അശോകൻ സി. വി നന്ദിയും പറഞ്ഞു.
