കുടുംബ സംഗമവും ഓണാഘോഷവും നടത്തി
കാട്ടിക്കുളം: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ തിരുനെല്ലി യൂണിറ്റിന്റെ അഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ കുടുംബ സംഗമവും ഓണാഘോഷവും നടത്തി.
ഓണാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പർ ജിതിൻ കോമത്ത് നിർവഹിച്ചു ജയബാലൻ മാസ്റ്റർ ഓണ സന്ദേശം നൽകി ഗിരിജ ടീച്ചർ, ശശിധരൻ മാസ്റ്റർ, പി.വി രാധാകൃഷ്ണൻ, കെ പുഷ്പജൻ, സി കെ മനോജ് എന്നിവർ സംസാരിച്ചു ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ നടത്തി
