അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ടപബ്ലിക് ലൈബ്രറി അനുമോദിച്ചു
വെള്ളമുണ്ട:
കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത ലൈബ്രറി പ്രവർത്തക സമിതി അംഗം മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജുനൈദ് കൈപ്പാണിയെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
വി. കെ ശ്രീധരൻ മാസ്റ്റർ ഉപഹാരം കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ കണിയാങ്കണ്ടി അബ്ദുല്ല ,
സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി ടി സുഗതൻ, എം മണികണ്ഠൻ, എം സുധാകരൻ, മിഥുൻ മുണ്ടക്കൽ, എം. നാരായണൻ, വി.ജെ ജോയി, ചന്ദ്രശേഖരൻ കെ.കെ, തുടങ്ങിയവർ സംബന്ധിച്ചു.
