Event More NewsFeature NewsNewsPoliticsPopular NewsRecent News

കെപിഎസ്ടിഎ ഉമ്മൻ ചാണ്ടി കാരുണ്യ ഭവന പദ്ധതി; ശിലാസ്ഥാപനം നടത്തി

മീനങ്ങാടി: മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെപിഎസ്‌ടിഎ സംസ്ഥാന സമിതി നിർമ്മിക്കുന്ന ഉമ്മൻ ചാണ്ടി കാരുണ്യ ഭവനങ്ങളുടെ ശിലാസ്ഥാപനം കൃഷി വകുപ്പു മന്ത്രി ടി സിദ്ധിക്ക് നിർവ്വഹിച്ചു. മീനങ്ങാടി പഞ്ചായത്തിലെ കാപ്പിക്കുന്നിലാണ് ഭവനങ്ങൾ നിർമ്മിക്കുന്നത്. 6 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച് ഭവനങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറും. ചടങ്ങിൽ കെ പി എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് പി കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ബി സുനിൽകുമാർ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് കെ അബ്‌ദുൾ മജീദ്, സീനിയർ വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി യു സാദത്ത്, പി എസ് ഗിരീഷ്കുമാർ, എം കെ അരുണ, പി എസ് മനോജ്, പി പി ഹരിലാൽ, പി എം ശ്രീജിത്ത്, പി എം നാസർ, ടി ആബിദ്, ആർ രാജേഷ്, ഇ ഉമേഷ്കുമാർ, പി ശശിധരൻ, കെ വി മനോജ്‌കുമാർ, പി കെ രാധാകൃഷ്ണൻ, ഷാജു ജോൺ, ടി എം അനൂപ് എന്നിവർ പ്രസംഗിച്ചു. ഭൗതിക ശാസ്ത്രത്തിൽ പി.എച്ച് ഡി കരസ്ഥമാക്കി

Leave a Reply

Your email address will not be published. Required fields are marked *