Feature NewsNewsPopular NewsRecent News

സ്നേഹാദരവ്

പുൽപള്ളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത എൻ സി ബാബു നൂനൂറ്റിയിലിനും നന്ദനൻ ശങ്കര മംഗലത്തിനും, വന്യമ്യഗ ശല്യം കാരണം മനുഷ്യരുടെ ദുരിതജീവിതം തുറന്ന് കാണിച്ച “കുരുതി “ഷോർട്ട് ഫീലിമിലെ അഭിനേതാവ് ശ്രീജിത്ത് എം ശ്രീധരനും യുവശക്തി ലൈബ്രറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്നേഹാദരവ് നല്കി.

ജയശ്രീ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരുപാടിയിൽ കളിയും പാട്ടും ഓണ സദ്യയുമെല്ലാമൊരുക്കിയാണ് ആദരവ് ചടങ്ങ് നടത്തിയത് . യുവശക്തി ഓണാരവം എന്ന പേരിൽ നടത്തിയ പരുപാടി പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ കെ ആർ ജയറാം , പഞ്ചായത്തംഗം മിനി പിബി ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം കെ കെ ഉണ്ണികുട്ടൻ മാസ്റ്റർ , ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി വാസു, എം കെ സാജു സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *