Feature NewsNewsPopular NewsRecent News

കോമ്പാറയിൽ ഫീനിക്സ് ആർട്സ് & സ്പോർട്സ് ക്ലബ് പ്രവർത്തനമാരംഭിച്ചു

കാട്ടിമൂല കോമ്പാറ: പുതുതായി രൂപീകരിച്ച ഫീനിക്സ് ആർട്സ് & സ്പോർട്‌സ് ക്ലബിന്റെ ഉദ്ഘാടനവും ഓണാഘോഷവും നാട്ടുകാരുടെ സജീവ പങ്കാളിത്തത്തോടെ നടന്നു. അമ്പല മൈതാനിയിൽ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വിവിധ കായികവിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു.വൈകുന്നേരം ക്ലബ് ഉദ്ഘാടന ചടങ്ങ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പതാനാറാം വാർഡ് മെമ്പർ അനീഷ സുരേന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് മെമ്പർ റോസമ്മ ബേബി അധ്യക്ഷത വഹിച്ചു. വി.കുഞ്ഞികൃഷ്ണ്‌ണൻ മാസ്റ്റർ, ടോമി വി.ജെ, രാജേന്ദ്രൻ എഴുത്തള്ളി എന്നിവർ ആശംസകൾ നേർന്നു.

വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോണി മറ്റത്തിലാനിക്കൽ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *