‘ഒന്നിച്ചോണം കളിച്ചോണം’ ഓണാഘോഷം നടത്തി
വരയാൽ: ‘ഒന്നിച്ചോണം കളിച്ചോണം’ വരയാൽ എസ്എൻഎം എൽപി സ്‌കൂളിലെ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായി സംഘടിപ്പിച്ചു. ഓണാഘോഷം തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീജ ബാബു ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് അംഗവും പിടിഎ പ്രസിഡണ്ടുമായ ശ്രീ പി ആർ സുരേഷ് അധ്യക്ഷത വഹിച്ചു. ഓണത്തിൻ്റെ മഹോന്നതമായ സന്ദേശവും ഐക്യവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകിക്കൊണ്ട് ഹെഡ്‌മാസ്റ്റർ വി കെ സിദ്ദിഖ് മാസ്റ്റർ ഓണ സന്ദേശം കൈമാറി. കുട്ടികളുടെ വിവിധ ഓണക്കളികൾ, സമൂഹ ഓണസദ്യ, രക്ഷിതാക്കളുടെ ഓണക്കളികൾ തുടങ്ങിയവ ആഘോഷത്തിന്റെ മാറ്റുകൂട്ടി. വിജയികൾക്ക് സമ്മാനദാനവും നടത്തി. അശ്വതി കാപ്പാട്ടുമല, ജോബി, നൗഷാദ്, ജോബിഷ്, ഷാജിർ, കെ കെ അബ്‌ദുൽ ജലീൽ മാസ്റ്റർ, ടി പി ജിഫൈൽ മാസ്റ്റർ, ജിബിൻ സെബാസ്റ്റ്യൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എം പി ടി എ പ്രസിഡണ്ട് ബെറ്റ്സി ടീച്ചർ നന്ദി രേഖപ്പെടുത്തി.
