കേരള കോപ്പുറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജെആർ ഓഫീസ് മാർച്ച് നടത്തി
കൽപ്പറ്റ: ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന്സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൈനാട്ടിയിലെ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് നടത്തി.സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക,കളക്ഷൻ ഏജന്റുമാരുടെ പെൻഷൻ ഇൻസെന്റീവ് അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു മാർച്ച്. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്കെ റഫീഖ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രജനി അധ്യക്ഷയായിരുന്നു.
സംസ്ഥാന സെക്രട്ടറി എം എൻ മുരളി, എം പി സുരേഷ്, പി കൃഷ്ണപ്രകാശ്, കെ പി കൃഷ്ണകുമാർ, രശ്മി തയ്യത്ത്, സി പി ഷിജി, സി ജി സജീവൻ, കെ പി ശശികുമാർ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ജി സതീഷ് സ്വാഗതവും എം സുമേഷ് നന്ദിയും പറഞ്ഞു
