Feature NewsNewsPopular NewsRecent News

നിർമലമാതാ പബ്ലിക് സ്കൂളിൽ ‘ത്രിൽ ഓണം 2K26′ ആഘോഷിച്ചു.

സുൽത്താൻ ബത്തേരി: സ്നേഹത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നുനൽകി നിർമലമാതാ പബ്ലിക് സ്കൂളിൽ ‘ത്രിൽ ഓണം 2K26’ എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.

സ്കൂ‌ൾ പ്രിൻസിപ്പാൾ ഡോ. ഗീത തമ്പി അധ്യക്ഷത വഹിച്ച ചടങ്ങ് ഡിവിഷൻ കൗൺസിലറും ബത്തേരി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സംഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പാൾ ലിയ ജോസഫ്, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ‘ത്രിൽ ഓണം 2K26’ എന്ന പേരിൻ്റെ പ്രകാശനം നടത്തി. വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത വടംവലി മത്സരവും സംഘടിപ്പിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഓണസദ്യയും ശ്രദ്ധേയമായി.ഓണത്തിൻ്റെ സ്നേഹവും കൂട്ടായ്മയും പങ്കുവെക്കലും വിളിച്ചോതിയ വിവിധ പരിപാടികളോടുകൂടിയ ആഘോഷം ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *